13 May, 2025 09:17:19 AM


പ്രായഭേദമന്യേ കായിക മത്സരങ്ങളുമായി കുടുംബശ്രീ പ്രവർത്തകർ; ജില്ലാതല സ്‌പോർട്സ് മീറ്റ് 'ഏലൈസ' നടന്നു



കോട്ടയം : അയൽക്കൂട്ടം ഓക്സിലറി അംഗങ്ങളുടെ കായിക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനുമായി കുടുംബശ്രീകോട്ടയം ജില്ലാ മിഷൻ സംഘടിപ്പിച്ച സ്‌പോർട്സ് മീറ്റ് "ഏലൈസ"ജില്ലാതല മത്സരങ്ങൾ നടത്തി. പാലാ മുനിസിപ്പൽ സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ സിഡിഎസ് ചെയർപേഴ്സൺ പാലാ നഗരസഭ ശ്രീമതി :ശ്രീകല അനിൽകുമാർ സ്വാഗതപ്രസംഗം നടത്തി.  ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ:അഭിലാഷ് കെ ദിവാകർ അധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർമാൻ ബഹു : തോമസ് പീറ്റർ ഉദ്ഘാടനം നടത്തി. മുനിസിപ്പൽ ചെയർപേഴ്സൺ ശ്രീമതി: ബിജി ജോജോ, അസിസ്റ്റന്റ് ജില്ലാ മിഷൻ കോർഡിനേറ്റർ ശ്രീ :പ്രകാശ് ബി നായർ എന്നിവർ ആശംസകൾ അറിയിച്ചു. ജില്ലാ മിഷൻ പ്രൊജക്റ്റ്‌ മാനേജർ ശ്രീമതി: ഉഷാദേവി നന്ദി പ്രസംഗം നടത്തി. 
     
 
വിവിധയിനം കായിക മത്സരങ്ങളായ ഓട്ടം, നടത്ത മത്സരം, റിലെ, ഷോർട് പുട്, റിലെ, ചെസ്സ്,  വടംവലി ഫണ്ണി ഗെയിംസ് ആയ അമ്മനാട്ടം, കസേരകളി,കല്ലുകളി, യോഗാസനം, നാരങ്ങ സ്പൂൺ, ചാക്കിലോട്ടം കുപ്പിയിൽ വെള്ളം നിറക്കൽ, ഓല ക്രാഫ്റ്റ്, ഓല മെടയൽ, ചൂല് നിർമാണം,  എന്നിവയും നടന്നു. കുടുംബശ്രീ ചെയർപേഴ്സന്മാർ, അക്കൗണ്ടന്റ്മാർ, കമ്മ്യൂണിറ്റി കൗൺസിലേഴ്‌സ്, ബ്ലോക്ക്‌ കോർഡിനേറ്റർസ്, ജില്ലാമിഷൻ സ്റ്റാഫ്‌സ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വിവിധയിനങ്ങളിലായി നൂറോളം കുടുംബശ്രീ പ്രവർത്തകരാണ് പങ്കെടുത്തത്.

കായിക മത്സരങ്ങളിൽ മുപ്പത്തിയേഴ്‌ പോയിന്റോടെ  ഏറ്റുമാനൂർ സി ഡി എസ് ഒന്നാംസ്ഥാനവും, ഇരുപത്തിയാറു പോയിന്റോടെ എരുമേലി സിഡിഎസ് രണ്ടാം സ്ഥാനവും നേടി. സമാപന സമ്മേളനം പാലാ ഡിവൈഎസ് പി ശ്രീ : കെ സദൻ അവർകൾ നിർവഹിച്ചു. വിവിധ ഇനങ്ങളിൽ ഫസ്റ്റും സെക്കൻഡും ലഭിച്ചവർക്കുള്ള ട്രോഫി വിതരണവും നടന്നു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915