13 March, 2025 07:10:51 PM
അന്തര്‍ സര്‍വകലാശാലാ സൈക്ലിംഗ്; എം.ജിക്ക് വെള്ളി

ചങ്ങനാശേരി: ഒഡീഷയിലെ ഭുവനേശ്വറില്‍ നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ 500 മീറ്റര്‍ ടൈം ട്രയല്‍ റേസില്‍ മഹാത്മാ ഗാന്ധി സര്‍വകലാശാലയുടെ വി.എസ് സഞ്ജന വെള്ളി മെഡല്‍ നേടി. 27 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാലാ സൈക്ലിംഗ് ചാമ്പ്യന്‍ഷിപ്പില്‍ എം.ജി സര്‍വകലാശാല മെഡല്‍ നേടുന്നത്. ചങ്ങനാശേരി അസംപ്ഷന്‍ കോളജിലെ ബി.എ വിദ്യാര്‍ഥിനിയ സഞ്ജന എറണാകുളം സ്വദേശിനിയാണ്. അജയ് പീറ്റര്‍ ആണ് പരിശീലകന്‍.