22 October, 2023 11:59:14 AM
ക്രിക്കറ്റ് ആരാധകന്‍റെ പാകിസ്താന്‍ സിന്ദാബാദ് വിളികള്‍ നിര്‍ത്തിച്ച് ബംഗളൂരു പോലീസ്
ബംഗളൂരു: പാകിസ്താന്‍-ഓസ്‌ട്രേലിയ മത്സരത്തിനിടെ ആരാധകന്‍റെ പാകിസ്താന്‍ സിന്ദാബാദ് വിളികള്‍ നിര്‍ത്തിച്ച് പോലീസ്. ബെംഗളൂരു പോലീസാണ് പാകിസ്താന്‍ ആരാധകനോട് സ്വന്തം ടീമിന് വേണ്ടി ആര്‍പ്പുവിളിക്കാന്‍ ആവില്ലെന്ന് നിര്‍ദേശിച്ചത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലാണ് പാകിസ്താന്‍റെ മത്സരം നടന്നത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
45 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയില്‍ ഒരു ക്രിക്കറ്റ് ആരാധകന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്‍റെ ജഴ്‌സിയും ധരിച്ച് നില്‍ക്കുന്നത് കാണാം. ഇയാള്‍ പോലീസുകാരനുമായി തര്‍ക്കിക്കുന്നത് കാണാം. എന്നാല്‍ പോലീസ് പാകിസ്താന്‍ സിന്ദാബാദ് വിളികള്‍ അനുവദിക്കില്ലെന്ന് അറിയിക്കുകയായിരുന്നു.