19 June, 2023 07:13:55 AM


ക്രൊ​യേ​ഷ്യ​യെ ത​ക​ർ​ത്തു; യു​വേ​ഫ നേ​ഷ​ണ്‍​സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി സ്പെ​യി​ൻ



റോ​ട്ട​ൻ​ഡാം: യു​വേ​ഫ നേ​ഷ​ണ്‍​സ് ലീ​ഗ് കി​രീ​ടം സ്വ​ന്ത​മാ​ക്കി സ്പെ​യി​ൻ. ഫൈ​ന​ലി​ൽ ക്രൊ​യേ​ഷ്യ​യെ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലാ​ണ് സ്പെ​യി​ൻ ത​ക​ർ​ത്ത​ത്. നി​ശ്ചി​ത സ​മ​യ​ത്ത് ഗോ​ൾ ഒ​ന്നും പി​റ​ക്കാ​ത്ത മ​ത്സ​ര​ത്തി​ൽ 5-4 നാ​യി​രു​ന്നു സ്പെ​യി​ന്‍റെ ജ​യം. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ഇ​രു​ടീ​മു​ക​ളും ഗോ​ൾ വ​ഴ​ങ്ങാ​തി​രി​ക്കു​ന്ന​തി​ലാ​ണ് ശ്ര​ദ്ധ കൊ​ടു​ത്ത​ത്.


അ​സെ​ൻ​സി​യോ​യും അ​ൻ​സു ഫ​തി​യും സ്പെ​യി​നി​നാ​യി ഗോ​ൾ നേ​ടു​ന്ന​തി​ന് അ​ടു​ത്ത് എ​ത്തി​യെ​ങ്കി​ലും ഫൈ​ന​ൽ ട​ച്ച് പാ​ളി. ഇ​തോ​ടെ ക​ളി എ​ക്സ്ട്രാ ടൈ​മി​ലേ​ക്ക് നീ​ങ്ങി. അ​ധി​ക സ​മ​യ​ത്തും കാ​ര്യ​മാ​യ മാ​റ്റം ഒ​ന്നും സം​ഭ​വി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​ത്സ​രം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടി​ലെ​ത്തി​യ​ത്. ലോ​വ്രോ മേ​ജ​റും ബ്രൂ​ണോ പെ​റ്റ്കോ​വി​ചും എ​ടു​ത്ത പെ​നാ​ൽ​റ്റി കി​ക്കു​ക​ൾ വ​ല​യി​ൽ എ​ത്തി​യി​ല്ല. ഇ​ത് ക്രൊ​യേ​ഷ്യ​ക്ക് തി​രി​ച്ച​ടി​യാ​യി. സ്പെ​യി​നി​നാ​യി കി​ക്കെ​ടു​ത്ത അ​യ്മെ​റി​ക് ലാ​പോ​ർ​ട്ടെ​യ്ക്കും ല​ക്ഷ്യം പി​ഴ​ച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K