25 June, 2023 10:44:29 AM
ഇന്ത്യൻ സീനിയര്‍ പുരുഷ ടീം 2023 സാഫ് ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനലില്‍ ഇടം നേടി
ന്യൂഡല്‍ഹി: ഇന്ത്യൻ സീനിയര്‍ പുരുഷ ടീം 2023 സാഫ് ചാമ്പ്യൻഷിപ്പിന്‍റെ സെമിഫൈനലില്‍ ഇടം നേടി. ശനിയാഴ്ച ശ്രീ കണ്ഠീരവയില്‍ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ നേപ്പാളിനെതിരെ ആണ് അവര്‍ വിജയിച്ചത്.
എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു വിജയം. ഗോള്‍ രഹിത ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ ആണ് ഗോളുകള്‍ നേടിയത്.
ക്യാപ്റ്റൻ സുനില്‍ ഛേത്രിയും നവോറെം മഹേഷ് സിംഗും ആണ് ഗോളുകള്‍ നേടിയത്.61,70 മിനിറ്റുകളില്‍ നൗ ഗോളുകള്‍ നേടിയത്. ഇന്നലെ ഗോള്‍ നേടിയതോടെ സുനില്‍ ഛേത്രി തന്‍റെ 91-ാം അന്താരാഷ്ട്ര ഗോള്‍ സ്വന്തമാക്കി.