13 June, 2023 10:41:22 AM


പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ പു​തു​ക്കി​ല്ലെ​ന്ന് എംബാ​പ്പെ: വല വിരിച്ച് റയൽ



പാ​രീ​സ്: ഫ്ര​ഞ്ച് ക്ല​ബ് പി​എ​സ്ജി​യു​മാ​യു​ള്ള ക​രാ​ർ ഇ​നി പു​തു​ക്കി​ല്ലെ​ന്ന് സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബാ​പ്പെ. അ‌​ടു​ത്ത വ​ർ​ഷം എം​ബ​പ്പെ​യു​മാ​യു​ള്ള ക്ല​ബ്ബി​ന്‍റെ ക​രാ​ർ അ​വ​സാ​നി​ക്കും. ഒ​രു വ​ർ​ഷം കൂ​ടി ക​രാ​ർ നീ​ട്ടാ​മെ​ങ്കി​ലും ക​രാ​ർ പു​തു​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് എം​ബ​പ്പെ എ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

അ​ടു​ത്ത വ​ർ​ഷം എം​ബ​പ്പെ​യെ പി​എ​സ്ജി​ക്ക് ന​ഷ്ട​മാ​കും. അ​തി​നാ​ൽ ഈ ​സ​മ്മ​റി​ൽ ത​ന്നെ താ​ര​ത്തെ വി​ൽ​ക്കാ​നാ​കും പി​എ​സ്ജി​യു​ടെ ശ്ര​മം. സൂ​പ്പ​ർ സ്ട്രൈ​ക്ക​ർ ക​രിം ബെ​ൻ​സെ​മ ടീം ​വി​ട്ട​തി​നാ​ൽ എം​ബ​പ്പെ​യെ ടീ​മി​ലെ​ത്തി​ക്കാ​ൻ റ​യ​ൽ ശ്ര​മം ന​ട​ത്തി​യേ​ക്കും


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K