10 January, 2025 06:19:16 PM
24-ാമത് അഖില കേരള ഇന്‍റർ സ്കൂൾ കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന് തുടക്കമായി
കോട്ടയം: കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ആതിഥേയത്വം വഹിക്കുന്ന 24-മത് കെ ഇ ട്രോഫി വോളിബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനം പാലാ നിയോജക മണ്ഡലം എംഎൽഎ മാണി സി കാപ്പൻ നിർവഹിച്ചു. കെ ഇ സ്കൂൾ ഡയറക്ടറും പ്രിൻസിപ്പലും ആയ റവ ഡോ. ജെയിംസ് മുല്ലശ്ശേരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ കോട്ടയം ജില്ല പഞ്ചായത്ത് മെമ്പർ റോസമ്മ സോണി, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് മെമ്പർ ഷാജി ജോസഫ്, സ്കൂൾ പിടിഎ പ്രസിഡൻറ് അഡ്വക്കേറ്റ് ജയ്സൺ ജോസഫ് , വൈസ് പ്രസിഡൻറ് ഡോ. ഇന്ദു പി നായർ, വൈസ് പ്രിൻസിപ്പൽമാരായ ഷാജി ജോർജ്, റോയ് മൈക്കിൾ , ഹെഡ്മാസ്റ്റർ കെ ഡി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
10, 11, 12 തീയതികളിലായി നടക്കുന്ന ടൂർണമെന്റിന്റെ സെമിഫൈനൽ, ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. ഉദ്ഘാടനമത്സരത്തിൽ കരന്തൂർ മാർക്കസ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളുമായി ഏറ്റുമുട്ടിയ ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻസ് അക്കാദമി വിജയികളായി. തുടർന്ന് നടന്ന മത്സരത്തിൽ ഊരമന ഗവ. ഹയർ സെക്കൻ്ററി സ്കൂളിനെ പരാജയപ്പെടുത്തി കോലഞ്ചേരി സെൻ്റ് പീറ്റേഴസ് എച്ച്.എസ്.എസ് വിജയികളായി.