11 January, 2025 06:35:18 PM
കെ. ഈ. ട്രോഫി: വനിതകളുടെ ആദ്യ മത്സരത്തിൽ കുന്നമംഗലം കെ എച്ച് എസ് എസ് വിജയികൾ
കോട്ടയം: മാന്നാനം കെ. ഈ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 24 -ാമത് കെ. ഈ. ട്രോഫിക്കു വേണ്ടി നടക്കുന്ന അഖില കേരള വോളിബോൾ ടൂർണമെൻ്റിൽ വെള്ളിയാഴ്ച നടന്ന വനിതാ വിഭാഗം ആദ്യമത്സരത്തിൽ ചേർത്തല ഗവ. ഹയർ സെക്കൻ്ററി സ്കൂളിനെ പരാജയപ്പെടുത്തി കുന്നമംഗലം കെ എച്ച് എസ് എസ് വിജയികളായി. (സ്കോർ: 13-25, 25-20, 23-25, 23-25)
വെള്ളിയാഴ്ച നടന്ന ആദ്യ മത്സരത്തിൽ പാമ്പാക്കുട എം ടി എം ഹയർ സെക്കൻഡറി സ്കൂളിനെ പരാജയപ്പെടുത്തി പായംമ്പാറ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. (സ്കോർ: 25-21, 25-15, 25-13). രണ്ടാമത് മത്സരത്തിൽ വരന്തരപ്പിള്ളി സി ജെ എം എ ഹയർ സെക്കൻഡറി സ്കൂൾ കുന്നമംഗലം കെ എച്ച് എസ് എസിനെ പരാജയപ്പെടുത്തി. (സ്കോർ: 25-06, 25-11, 25-12).
മൂന്നാമത് മത്സരത്തിൽ കോലഞ്ചേരി സെൻ്റ് പീറ്റേഴ്സ് ഹയർ സെക്കൻഡറി സ്കൂളുമായി ഏറ്റുമുട്ടിയ പേരാമംഗലം എസ് ഡി സി ഹയർ സെക്കൻഡറി സ്കൂൾ വിജയികളായി. (സ്കോർ: 25-17, 25-23, 25-19) ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ടീമുകളുടെ സെമിഫൈനൽ ഫൈനൽ മത്സരങ്ങൾ ഞായറാഴ്ച നടക്കും. ഞായറാഴ്ച വൈകുന്നേരം മാന്നാനം ആശ്രമാധിപൻ റവ ഡോ കുര്യൻ ചാലങ്ങാടി സിഎംഐയുടെ അധ്യക്ഷതയിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ പ്രശസ്ത സംവിധായകൻ പ്രസാദ് വാളച്ചേരിൽ മുഖ്യാതിഥിയായിരിക്കും.