03 October, 2023 05:53:42 PM


കോട്ടയം മത്സര വള്ളംകളി: സ്റ്റാര്‍ട്ടിംഗ് -ഫിനിഷിംഗ് ഇലക്ട്രോ മാഗ്‌നെറ്റിക് സംവിധാനത്തിലൂടെ



കോട്ടയം: താഴത്തങ്ങാടി ആറ്റില്‍ ഒക്ടോബര്‍ ഏഴിന്  നടക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് - കോട്ടയം മത്സര വള്ളംകളിയ്ക്ക് കുറ്റമറ്റ ക്രമീകരണങ്ങളാണ് ഒരുങ്ങുന്നത്. സ്റ്റാര്‍ട്ടിംഗും ഫിനിഷിംഗും ഇലക്ട്രോ - മാഗ്‌നെറ്റിക്ക് കംപ്യൂട്ടറൈസ്ഡ് സംവിധാനത്തിലൂള്ള നിയന്ത്രിക്കും.

സ്റ്റാര്‍ട്ടിംഗ്, ഗണ്‍- ടൈമര്‍ റിമോട്ട് എന്നീ ഡിവൈസുകള്‍ ഏകോപിപ്പിച്ചായിരിക്കും നിയന്ത്രിക്കുന്നത്. മുഖ്യ  സ്റ്റാര്‍ട്ടര്‍ റിമോട്ട് പ്രവര്‍ത്തിക്കുമ്പോള്‍ സ്റ്റാര്‍ട്ടിംഗ് ഡിവൈസ് തുറക്കുകയും ഒരേ സമയം ട്രാക്കിലുള്ള കളിവളങ്ങള്‍ സ്റ്റാര്‍ട്ട് ചെയ്യുകയും ചെയ്യുന്നു. സ്റ്റാര്‍ട്ട് തുടങ്ങുമ്പോള്‍ ഫിനിഷിംഗ് പോയിന്റിലുള്ള സിസ്റ്റവുമായി  ടൈം കണക്ട് ചെയ്തിരിക്കുന്നതിനാല്‍ ഓരോ വള്ളവും തുഴയാനെടുത്ത  സമയം കൃതമായി കമ്പ്യൂട്ടറില്‍ ലഭ്യമാകും. 106 കുതിര ശക്തിയുള്ള  മോട്ടോര്‍ വലിച്ചാലും  തുറക്കാത്ത സ്റ്റാര്‍ട്ടിംഗ് ഡിവൈസ് ആണ് റിമോട്ട് സിസ്റ്റത്തിലൂടെ  പ്രവര്‍ത്തിപ്പിക്കുന്നത്. ഫിനിഷിംഗില്‍ ഫോട്ടോ ഫിനിഷ് സംവിധാനം ക്രമീകരിക്കും. വലിച്ചു വരുന്ന വള്ളങ്ങള്‍  'ടൈ' ആയി വന്നാലും സെക്കന്റിന്റെ പതിനായിരത്തില്‍ ഒരംശത്തെ പോലും വിഭാഗം ചെയ്ത കൃത്യമായ  ഫലം കമ്പ്യൂട്ടര്‍ വഴി കണ്ടുപിടിക്കുവാന്‍ സാധിക്കും.  3 ട്രാക്കുകളിലായിരിക്കും മത്സരങ്ങള്‍ നടക്കുന്നത്. ചുണ്ടന്‍ വള്ളങ്ങളെ കൂടാതെ ചെറുവള്ളങ്ങളുടേയും മത്സരഫലം സമയത്തെ അടിസ്ഥാനമാക്കിയാണ് തീരുമാനിക്കുന്നത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K