20 October, 2023 05:19:56 PM
സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം
കുന്നംകുളം: സംസ്ഥാന സ്‌കൂൾ കായികമേളയിൽ പാലക്കാടിന് ഹാട്രിക് കിരീടം. ഇഞ്ചോടിഞ്ഞ് പോരാടിയ മലപ്പുറത്തെ പിന്തള്ളിയാണ് പാലക്കാട് ഹാട്രിക് കിരീടം ചൂടിയത്. കഴിഞ്ഞ വർഷങ്ങളിൽ കണ്ണൂരിലും തിരുവനന്തപുരത്തും നടന്ന സ്‌കൂൾ മീറ്റിൽ പാലക്കാട് കിരീട ജേതാക്കളായിരുന്നു.
260 പോയിന്‍റുമായാണ് പാലക്കാട് ജില്ലാ തങ്ങളുടെ ആധിപത്യം നിലനിർത്തിയത്. 168 പോയിന്‍റുമായി മലപ്പുറം ജില്ലയ്ക്കാണ് രണ്ടാംസ്ഥാനം. 88 പോയിന്‍റുമായി എറണാകുളം മൂന്നാം സ്ഥാനത്ത് എത്തി.
സ്കൂളുകളിൽ എറണാകുളം മാർ ബസേലിയസിനെ മറികടന്ന് ഐഡിയൽ കടകശ്ശേരി ജേതാക്കളായി. 26 സ്വർണവും 24 വെള്ളിയും 12 വെങ്കലവുമാണ് പാലക്കാട് സ്വന്തമാക്കിയത്. റിലേ ഉൾപ്പെടെയുള്ള മത്സരങ്ങൾ ബാക്കി നിൽക്കെയാണ് പാലക്കാട് കിരീടം ഉറപ്പിച്ചത്.