20 October, 2023 06:22:26 PM


കാലിന് പരിക്ക്: ഹര്‍ദിക് പാണ്ഡ്യയെ അടുത്ത മത്സരത്തില്‍ നിന്ന് ഒഴിവാക്കി- ബിസിസിഐ



പൂനൈ: ബംഗ്ലാദേശിനെതിരായ മത്സരത്തിനിടെ കണങ്കാലിന് പരിക്കേറ്റ ഇന്ത്യന്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ അടുത്ത മത്സരത്തില്‍ നിന്ന് ഒഴിവാക്കിയതായി ബിസിസിഐ. ഞായറാഴ്ച ധരംശാലയില്‍ ന്യൂസിലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ മത്സരം.

ബംഗ്ലാദേശ് ഓപ്പണര്‍ ലിട്ടന്‍ ദാസിന്റെ ഒരു ഷോട്ട് തടുക്കുന്നതിനിടെയാണ് ഹര്‍ദിക് പാണ്ഡ്യയുടെ കണങ്കാലിന് പരിക്കേറ്റത്. ഉടന്‍ തന്നെ സ്‌കാനിങ്ങിന് വിധേയനാക്കിയ പാണ്ഡ്യയെ ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് മാറ്റുമെന്നും താരത്തെ മെഡിക്കല്‍ സംഘം നിരീക്ഷിച്ചുവരികയാണെന്ന് ബിസിസിഐ അറിയിച്ചു.

ന്യൂസിലന്‍ഡിനെതിരായ മത്സരത്തിനായി ഇന്ത്യന്‍ സംഘം ഇന്ന് ധരംശാലയിലേക്ക് തിരിക്കും. അതേസമയം, ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തില്‍ പാണ്ഡ്യ ടീമിന്റെ ഭാഗമാകുമെന്ന് ബിസിസിഐ അറിയിച്ചു. ഇംഗ്ലണ്ടിനെതിരായ മത്സരം ഈ മാസം 29നാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K