25 June, 2017 12:38:14 PM
ഓസ്ട്രേലിയൻ ഓപ്പണ്‍ സൂപ്പർ സീരീസ് കിരീടം ശ്രീകാന്തിന്
സിഡ്നി: ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോംഗിനെ അട്ടിമറിച്ച് ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡിമിന്‍റൺ കിരീടം ചൂടി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തെ വീഴ്ത്തിയത്. സ്കോർ 22-10, 21-16.
മികച്ച ഫോമിൽ കളിക്കുന്ന ശ്രീകാന്ത് ആദ്യ സെറ്റിൽ പൊരിഞ്ഞ പോരാട്ടത്തിലൂടെയാണ് ഒളിന്പിക് ചാന്പ്യനെ മറികടന്നത്. ആദ്യ സെറ്റിലെ ലീഡിന്‍റെ ആത്മവിശ്വാസത്തിൽ രണ്ടാം സെറ്റിനിറങ്ങിയ ശ്രീകാന്ത് ഒളിന്പിക് ചാന്പ്യനെതിരേ വ്യക്തമായ മുന്നോറ്റം നടത്തി മത്സരവും കിരീടവും സ്വന്തമാക്കുകയായിരുന്നു.
ഇന്തോനേഷ്യൻ ഓപ്പൺ കിരീടം നേടിയതിന് തൊട്ടുപിന്നാലെയുള്ള ശ്രീകാന്തിന്‍റെ കിരീട നേട്ടം ഇരട്ടി മധുരമായി. തുടര്‍ച്ചയായ മൂന്നാം സൂപ്പര്‍ സീരീസ് ഫൈനലിനാണ് ശ്രീകാന്ത് സിഡ്നിയിൽ ഇറങ്ങിയത്. സിംഗപ്പൂർ ഓപ്പണിലും ഫൈനലിലെത്തിയ ശ്രീകാന്ത് അവിടെ റണ്ണറപ്പായിരുന്നു.