24 June, 2017 04:28:46 PM


നി​കു​തി​വെ​ട്ടി​പ്പ്: പി​ഴ​യ​ട​ച്ചാ​ൽ മെ​സി​ക്ക് ജ​യി​ൽ ശിക്ഷ ഒ​ഴി​വാ​കും




മാ​ഡ്രി​ഡ്: നി​കു​തി​വെ​ട്ടി​പ്പ് കേ​സി​ൽ ബാ​ഴ്സി​ലോ​ണ സൂ​പ്പ​ർ താ​രം ല​യ​ണ​ൽ മെ​സി​ക്ക് ജ​യി​ൽ ഒ​ഴി​വാ​ക്കാ​ൻ അ​വ​സ​രം ഒ​രു​ങ്ങു​ന്നു. പി​ഴ​യ​ട​ച്ചാ​ൽ മെ​സിയെ ത​ട​വ് ശി​ക്ഷ​യി​ൽ​നി​ന്നും ഒ​ഴി​വാ​ക്കാ​നാ​വു​മെ​ന്ന് സ്പാ​ന്‍റി​ഷ് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചു. 21 മാ​സ​മാ​ണ് മെ​സി​ക്ക് ത​ട​വ് ശി​ക്ഷ വി​ധി​ച്ചി​രി​ക്കു​ന്ന​ത്. ഓ​രോ ദി​വ​സ​ത്തി​നും 400 യൂ​റോ വീ​തം 255,000 യൂ​റോ അ​ട​ച്ചാ​ൽ ജ​യി​ൽ ഒ​ഴി​വാ​ക്കു​മെ​ന്നാ​ണ് പ്രോ​സി​ക്യൂ​ട്ട​ർ അ​റി​യി​ച്ചിരിക്കു​ന്ന​ത്.

എ​​ന്നാ​ൽ ത​ന്നെ​യും സ്പാ​നി​ഷ് കോ​ട​തി​യാ​ണ് അ​ന്തി​മ വി​ധി പു​റ​പ്പെ​ടു​വി​ക്കേ​ണ്ട​ത്. നി​കു​തി വെ​ട്ടി​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മെ​സി​യേ​യും പി​താ​വ് ജോ​ർ​ജി​നേ​യു​മാ​ണ് സ്പാ​നി​ഷ് കോ​ട​തി ശി​ക്ഷി​ച്ച​ത്. ഇ​രു​വ​ർ​ക്കും യ​ഥാ​ക്ര​മം 1.75 മി​ല്യ​ൺ 1.3 മി​ല്യ​ൺ ഡോ​ള​ർ പി​ഴ​യും വി​ധി​ച്ചി​ട്ടു​ണ്ട്.2007-2009 കാ​ല​യ​ള​വി​ൽ നി​കു​തി വെ​ട്ടി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ൽ ബാ​ഴ് സി​ലോ​ണ​യി​ലെ കോ​ട​തി​യാ​ണ് മെ​സി കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K