20 June, 2017 10:46:14 PM
നായകന് കോഹ്ലിയോട് പിണങ്ങി; പരിശീലകന് കുംബ്ലെ രാജിവച്ചു
ദില്ലി: ഇന്ത്യൻ ക്രിക്കറ്റ് ടീം മുഖ്യപരിശീലക സ്ഥാനത്തുനിന്നും അനിൽ കുംബ്ലെ രാജിവച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടർന്നാണ് രാജി. ചാമ്പ്യൻസ് ട്രോഫി ടൂർണമെന്റിനായി ഇംഗ്ലണ്ടിലെത്തിയപ്പോൾ മുതൽ നായകന്റെയും പരിശീലകന്റെയും അകൽച്ച പാരമ്യത്തിലെത്തിയിരുന്നു.
വെസ്റ്റിൻഡീസ് പര്യടനത്തിനായി പുറപ്പെട്ട ഇന്ത്യൻ ടീമിനൊപ്പം കുംബ്ലെ ചേർന്നിരുന്നില്ല. ഐസിസി യോഗത്തിൽ പങ്കെടുക്കേണ്ടതുള്ളതിനാലാണ് കുംബ്ലെ ടീമിനൊപ്പം വെസ്റ്റിൻഡീസിലേക്ക് പോകാത്തതെന്നായിരുന്നു ഔദ്യോഗിക ഭാഷ്യം. എന്നാൽ മണിക്കൂറുകൾക്കകം കുംബ്ലെ രാജി പ്രഖ്യാപിക്കുകയും ചെയ്തു.