26 January, 2016 02:49:36 PM


ഇന്ത്യയ്ക്ക് 130 റണ്‍സ് കവിഞ്ഞു : കൊഹ്ലിക്ക് അര്‍ധ സെഞ്ച്വറി

അഡ്‌ലെയ്ഡ് : ഓസ്ട്രേലിയയ്ക്കെതിരായ ആദ്യ ട്വന്‍റി ട്വന്‍റി മൽസരത്തിൽ ബാറ്റു ചെയ്യുന്ന ഇന്ത്യ മൽസരം പത്തോവർ പിന്നിടുമ്പോൾ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 106 റണ്‍സ്  എന്ന നിലയിലാണ്. ഓപ്പണർമാരായ രോഹിത് ശർമ (31), ശിഖർ ധവാൻ (അഞ്ച്) എന്നിവരാണ് പുറത്തായത്. ഷെയ്ൻ വാട്സൻ ഒരോവറിലാണ് ഇരുവരെയും പുറത്താക്കിയത്.

ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. യുവരാജ് സിങ്ങും സുരേഷ് റെയ്നയും അവസാന ഇലവനിൽ ഉൾപ്പെട്ടിട്ടുണ്ട്. ഹാർദിക് പാണ്ഡ്യയാണ് പുതുമുഖം. 2014 ലോകകപ്പ് ഫൈനലിലെ നിരാശാജനകമായ പ്രകടനത്തിനുശേഷം ആദ്യമായാണു യുവരാജ് ടീമിലെത്തുന്നത്.

ഏകദിന പരമ്പരയിൽ 4–1ന് ആയിരുന്നു ഇന്ത്യൻ തോൽവി. അവസാന മൽസരത്തിലെ വിജയത്തിന്റെ ആവേശത്തിൽനിന്നാവണം ഇന്ത്യ ഇന്ന് പുതിയ പരമ്പരയ്ക്ക് തുടക്കമിടുന്നത്. രണ്ടു ടീമുകളും ലോകകപ്പിനുള്ള മുന്നൊരുക്കമായി പരമ്പരയെ കാണുന്നതുകൊണ്ട് കടുത്ത പോരാട്ടത്തിനാണു സാധ്യത.










Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K