08 June, 2017 05:26:50 PM
എലൈറ്റ് ഫെന്‍സിംഗ് ട്രെയിനിംഗ്: കായിക താരങ്ങളുടെ തെരഞ്ഞെടുപ്പ് 13ന്
കൊച്ചി: ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് തുടങ്ങിയ അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ കേരളതാരങ്ങള്‍ മെഡല്‍ നേടുക എന്ന ലക്ഷ്യത്തോടെ കേരള സ്‌റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ നടപ്പാക്കുന്ന എലൈറ്റ് ഫെന്‍സിംഗ് ട്രെയ്‌നിംഗ് പദ്ധതിയിലേക്ക് കായിക താരങ്ങളെ തെരഞ്ഞെടുക്കുന്നു. 2015-16, 2016-17 വര്‍ഷങ്ങളില്‍ ദേശീയ, അന്തര്‍ദേശീയ മത്സരങ്ങളില്‍ കഴിവ് തെളിയിച്ച 14 മുതല്‍ 20 വയസ്സ് വരെ പ്രായമുള്ള വനിതാ കായിക താരങ്ങളെയാണ് എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന പദ്ധതിയിലേക്ക് തെരഞ്ഞെടുക്കുന്നത്.
വിദേശ പരിശീലകന്റെ സേവനം ഉള്‍പ്പെടെ ഏറ്റവും ആധുനികമായ അന്തര്‍ദേശീയ നിലവാരത്തിലുള്ള അനുബന്ധ സൗകര്യങ്ങളും ഈ പദ്ധതി പ്രകാരം കായിക താരങ്ങള്‍ക്ക് ലഭ്യമാക്കും. താത്പര്യമുള്ള വനിതാ കായിക താരങ്ങള്‍ ഫെന്‍സിങ്ങില്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ 13 രാവിലെ എട്ടു മണിക്ക് എറണാകുളം റീജിയണല്‍ സ്‌പോര്‍ട്‌സ് സെന്ററില്‍ നടക്കുന്ന സെലക്ഷന്‍ ട്രയലില്‍ പങ്കെടുക്കണമെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു.