08 June, 2017 08:01:22 AM
ഫ്രഞ്ച് ഓപ്പൺ: റൊമാനിയൻ താരം സിമോണ ഹാലപ്പ് സെമിയിൽ
പാരീസ്: റൊമാനിയൻ താരം സിമോണ ഹാലപ്പ് ഫ്രഞ്ച് ഓപ്പൺ സെമിയിൽ കടന്നു. ക്വാർട്ടറിൽ എലിന സ്വിറ്റോലിനയെ പരാജയപ്പെടുത്തിയാണ് സിമോണ അവസാന നാലിൽ കടന്നത്. ഒന്നിനെതിരെ രണ്ടു സെറ്റുകൾക്കായിരുന്നു സിമോണയുടെ വിജയം. സ്കോർ: 3-6, 7-6 (8-6), 6-0. സെമിയിൽ കരോളിന പ്ലിസ്കോവയെ സിമോണ നേരിടും. കരോളിന ഗാർസിയെയ പരാജയപ്പെടുത്തിയാണ് പ്ലിസ്കോവ സെമിയിൽ കടന്നത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. സ്കോർ: 7-6 (7-3), 6-4.