05 June, 2017 05:36:06 PM


ഇംഗ്ലണ്ട് ടീമിൽ ക്രിസ് വോഗ്സിന് പകരം സ്റ്റീവൻ ഫിൻ



ഒാവൽ: പരിക്കേറ്റ ഓൾറൗണ്ടർ ക്രിസ് വോഗ്സിനു പകരം ഫാസ്റ്റ് ബൗളർ സ്റ്റീവൻ ഫിനിനെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്തി. വ്യാഴാഴ്ച ബംഗ്ലദേശിനെതിരെ നടന്ന മൽസരത്തിലാണ് വോഗ്സിനു പരിക്കേറ്റത്. 28കാരനായ സ്റ്റീവൻ ഫിൻ 69 മൽസരങ്ങളിൽ നിന്നായി 102 വിക്കറ്റ് നേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ എ ടീമിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇംഗ്ലണ്ട് ലയൻസിനായി 3.54, 2.49 എന്നിങ്ങനെ ഭേദപ്പെട്ട പ്രകടനം ഫിൻ കാഴ്ചവെച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K