04 June, 2017 10:10:07 PM
ഫ്രഞ്ച് ഓപ്പണ്‍: റാഫേല്‍ നദാലും വോസ്‌നിയാക്കിയും ക്വാര്‍ട്ടറില്‍
പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പ്രീക്വാര്‍ട്ടറില്‍ റോബര്‍ട്ടോ ബൗറ്റിസ്റ്റ അഗ്യുട്ടിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ച് റാഫേല്‍ നദാൽ ക്വാർട്ടറിൽ പ്രവേശിച്ചു. സ്‌കോര്‍: 6-1, 6-2, 6-2. ക്വാര്‍ട്ടറില്‍ പാബ്ലൊ കരെനൊ ബുസ്റ്റയാണ് നദാലിന്‍റെ എതിരാളി.
ഇത് പതിനൊന്നാം തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണിന്‍റെ ക്വാര്‍ട്ടറിലെത്തുന്നത്. റോജർ ഫെഡറർ മാത്രമാണ് ഇത്രയും തവണ ഫ്രഞ്ച് ഓപ്പൺ ക്വാർട്ടർ കളിച്ചിട്ടുള്ളത്. വനിതാ സിംഗിള്‍സില്‍ എട്ടാം സീഡ് കുസ്നെറ്റ്‌സോവയെ മറികടന്ന് പതിനൊന്നാം സീഡ് കരോലിന്‍ വോസ്‌നിയാക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍: 6-1, 4-6, 6-2.