03 June, 2017 04:55:16 AM
ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയി അറസ്റ്റില്‍
ദില്ലി: ദേശീയ ഷൂട്ടിംഗ് താരം പ്രശാന്ത് ബിഷ്ണോയിയെ ഡയറക്ടറേറ്റ് ഒാഫ് റവന്യു ഇന്റലിജൻസ് (ഡിആർഐ) അറസ്റ്റ് ചെയ്തു. ഒരു മാസം മുന്‍പ് ഉത്തർപ്രദേശിലെ മീററ്റിലുള്ള അദ്ദേഹത്തിന്റെ വീട്ടിൽ റവന്യു ഇന്റലിജൻസ് നടത്തിയ പരിശോധനയിൽ ഒരു കോടി രൂപയും വിദേശത്തുനിന്നു കൊണ്ടുവന്ന കോടികൾ വില വരുന്ന ആയുധങ്ങൾ, 117 കിലോ നീൽഗായി ഇറച്ചി, പുലിത്തോലും നഖവും എന്നിവ കണ്ടെടുത്തിരുന്നു.
ഇതേത്തുടർന്ന് കോടികൾ വില വരുന്ന ആയുധങ്ങൾ കൈവശം വച്ചു, വന്യമൃഗങ്ങളെ കടത്തി തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് അറസ്റ്റ്. ഡിആർഐ സമൻസിനെടർന്ന് ബിഷ്ണോയി വെള്ളിയാഴ്ച ഹാജരായിരുന്നു. പിന്നീട് നടന്ന ചോദ്യം ചെയ്യലിനെ തുടർന്ന് ബിഷ്ണോയിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.