01 June, 2017 01:43:23 PM
ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസിന്‍റെ പരിക്ക് ശ്രീലങ്കയ്ക്ക് തിരിച്ചടിയാകുന്നു
ലണ്ടൻ: ക്യാപ്റ്റൻ ആഞ്ചലോ മാത്യൂസിന്‍റെ കണങ്കാലിനേറ്റ പരിക്ക് ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ മത്സരത്തിന് തയാറെടുക്കുന്ന ശ്രീലങ്കയ്ക്ക് തിരിച്ചടിയാകുന്നു. ശനിയാഴ്ച ദക്ഷിണാഫ്രിക്കയ്ക്കെതിരേ നടക്കുന്ന ലങ്കയുടെ ആദ്യ മത്സരത്തില്‍ മാത്യൂസ് കളിക്കില്ലെന്നാണ് റിപ്പോർട്ട്.
പരിശീലന മത്സരത്തിൽ ഓസ്ട്രേയയ്ക്കെതിരേ 95 റണ്‍സ് നേടിയ മാത്യൂസ് തിരിച്ചുവരവ് അറിയിച്ചിരുന്നു. എന്നാൽ കാലിലെ പരിക്ക് വീണ്ടും ഗുരുതരമായത് തിരിച്ചടിയായി. പരിക്ക് കാരണം ജനുവരിക്ക് ശേഷം അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ സജീവമല്ലായിരുന്നു. കഴിഞ്ഞ വർഷം അവസാനം സിംബാബ് വെയിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിലും മാത്യൂസ് കളിച്ചിരുന്നില്ല. മാത്യൂസിന്‍റെ അഭാവത്തിൽ വൈസ് ക്യാപ്റ്റൻ ഉപുൽ തരംഗ ടീമിനെ നയിച്ചേക്കും.