31 May, 2017 10:26:56 PM
ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് വേണ്ടിയുള്ള പോരിന് വ്യാഴാഴ്ച തുടക്കം
ലണ്ടൻ: ലോക ക്രിക്കറ്റില്‍ ആദ്യ എട്ടു സ്ഥാനത്തുള്ള ടീമുകള്‍ പൊരുതുന്ന ഏകദിന പോരാട്ടമായ ഐസിസി ചാമ്പ്യന്‍സ് ട്രോഫിക്ക് വ്യാഴാഴ്ച തുടക്കമാകും. ലോകകപ്പ് കഴിഞ്ഞാല്‍ പ്രധാന്യമര്‍ഹിക്കുന്നതാണ് മിനി ലോകകപ്പ് എന്നു വിശേഷിപ്പിക്കാവുന്ന ടൂര്‍ണമെന്റ് .
നാളെ നടക്കുന്ന ആദ്യമത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ട്, ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ മത്സരം നാലിന് പാക്കിസ്ഥാനെതിരേയാണ്. ഗ്രൂപ്പ് എയില്‍ ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ് എന്നീ ടീമുകളും ഗ്രൂപ്പ് ബിയില്‍ ഇന്ത്യ, പാക്കിസ്ഥാന്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക എന്നീ ടീമുകളും അണിനിരക്കും. ഓരോ ഗ്രൂപ്പിൽനിന്നും മുന്നിലെത്തുന്ന രണ്ടു ടീമുകൾ സെമിയിലെത്തും. ഫൈനൽ ജൂൺ 18നു നടക്കും.