29 May, 2017 11:31:22 AM
മൊണാക്കോ ഗ്രാൻഡ് പ്രീയിൽ സെബാസ്റ്റ്യൻ വെറ്റലിന് വിജയം
മൊണാക്കോ: മൊണാക്കോ ഗ്രാൻഡ് പ്രീയിൽ ഫെറാരിയുടെ സെബാസ്റ്റ്യൻ വെറ്റൽ ചാന്പ്യൻ. 16 വർഷത്തിന് ശേഷമാണ് മൊണാക്കോയിൽ ഫെറാരിയുടെ ഡ്രൈവർ കിരീടം ചൂടുന്നത്. ഫെറാരിയുടെ തന്നെ റെയ്ക്കോനെൻ രണ്ടാം സ്ഥാനവും റെഡ്ബുള്ളിന്‍റെ ഡാനിയൽ റിക്കിയാർഡോ മൂന്നാം സ്ഥാനവും സ്വന്തമാക്കി. 2017ലെ വെറ്റലിന്‍റെ മൂന്നാം കിരീടമാണിത്. മത്സരത്തിൽ മേഴ്സിഡസിന്‍റെ ഹാമിൽട്ടണിന് ഏഴാം സ്ഥാനത്തെത്താനേ സാധിച്ചുള്ളു.