29 May, 2017 12:40:37 AM


ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടി, ആരോണ്‍ ഹ്യൂസ് കേരളത്തിലേക്കില്ല



എഡിൻബർഗ്: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ നിരാശപ്പെടുത്തി ആരോൺ ഹ്യൂസ്. ഐ.എസ്.എൽ അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധം കാക്കാൻ മാർക്വി താരം ആരോൺ ഹ്യൂസ് ഉണ്ടാകില്ല. വടക്കൻ അയർലൻഡ് ടീമംഗമായ ഹ്യൂസ് സ്കോട്ടിഷ് പ്രീമിയർ ലീഗിലെ ഒന്നാം ഡിവിഷൻ ക്ലബ്ബായ ഹാർട്ട് ഓഫ് മിഡ്ലൊത്തിയാനുമായി ഒരു വർഷത്തേക്ക് കരാറൊപ്പിട്ടതോടെയാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ്അടുത്ത സീസണിലുണ്ടാകില്ലെന്ന് ഉറപ്പായത്. 


ഈ വർഷം ഓഗസ്റ്റ് അഞ്ചു മുതൽ അടുത്ത വർഷം മെയ് 13 വരെയാണ് സ്കോട്ടിഷ് പ്രീമിയർ ലീഗ് നടക്കുന്നത്. ജനുവരിയിലെ ട്രാൻസ്ഫറിൽ സ്കോട്ടിഷ് ലീഗിൽ കളിച്ച ഹ്യൂസ് എട്ടു മത്സരങ്ങളിൽ ഹാർട്ട് ഓഫ് മിഡ്ലൊത്തിയാനായി കളിച്ചു. ഇതോടെ താരവുമായി അടുത്ത സീസണിൽ കൂടി കരാർ നീട്ടാൻ ക്ലബ്ബ് തീരുമാനിക്കുകയായിരുന്നു. 

സ്കോട്ട്ലൻഡ് ഫുട്ഹബോൾ ചരിത്രത്തിൽ 143 വർഷത്തെ പാരമ്പര്യമുള്ള ക്ലബ്ബാണ് ഹാർട്ട് ഓഫ് മിഡ്ലൊത്തിയൻ. കഴിഞ്ഞ സീസണിൽ സ്കോട്ടിഷ് പ്രീമിയർ ലീഗിൽ നാലാം സ്ഥാനത്തായിരുന്നു ഇവർ. ഐ.എസ്.എൽ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് ഫൈനലിലെത്തിയതിൽ ആരോൺ ഹ്യൂസിന്റെ പങ്ക് നിർണായകമായിരുന്നു. പ്രതിരോധ നിര താരമായ ഹ്യൂസിന്റെ മികവായിരുന്നു പലപ്പോഴും ബ്ലാസ്റ്റേഴ്സിനെ രക്ഷിച്ചത്. സീസണിൽ മുപ്പത്തിയേഴുകാരൻ ഒരു ഗോൾ നേടുകയും ചെയ്തു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K