26 May, 2017 12:52:13 AM


ജൂനിയര്‍ ബാഡ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പ്: ജോയല്‍ ജയിംസിന് ട്രിപ്പിള്‍ കിരീടം



കോട്ടയം: ജില്ലാ തല ജൂനിയര്‍ ബാറ്റ്മിന്‍റന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജോയല്‍ ജയിംസ് പണ്ടാരക്കളത്തിന് ട്രിപ്പിള്‍ കിരീടം. ഏറ്റുമാനൂര്‍ ഇന്‍ഡോര്‍ സ്പോര്‍ട്സ് അക്കാദമി കോര്‍ട്ടില്‍ നടന്ന ജൂനിയര്‍ ആണ്‍കുട്ടികളുടെ മത്സരത്തില്‍ സിംഗിള്‍സില്‍ രണ്ട് കിരീടങ്ങളും ഡബിള്‍സില്‍ ഒരു കിരീടവുമാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജോയല്‍ നേടിയത്. 



അണ്ടര്‍ 11 വിഭാഗത്തില്‍ ജോണ്‍സി ബിനു ജോണുമായി ഏറ്റുമുട്ടിയ ജോയല്‍ 21-12, 21-8 എന്ന നേരിട്ടുള്ള സെറ്റുകള്‍ക്ക് വിജയം കണ്ടു. അണ്ടര്‍ 13 വിഭാഗത്തില്‍ സനു ഷോണിയെ 21-15, 21-14 സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് രണ്ടാം കിരീടം സ്വന്തമാക്കിയത്. അണ്ടര്‍ 13 വിഭാഗത്തില്‍ നടന്ന ഡബിള്‍സില്‍ ജോയല്‍ - ആദിത്യനാഥ് സഖ്യം 21-19,, 21-5 എന്നീ സെറ്റുകള്‍ക്ക് അവുസേപ്പച്ചന്‍ ജിജോ - ശിവാനന്ദ് ടീമിനെ പരാജയപ്പെടുത്തി.



അബുദാബിയില്‍ ബിസിനസ്കാരനായ ജയിംസ് സിറിയക്കിന്‍റെയും ജോളി ജയിംസിന്‍റെയും മകനാണ് ജെംസ് സ്കൂള്‍ വിദ്യാര്‍ത്ഥിയായ ജോയല്‍. യുഎഈയിലും ജിസിസി രാജ്യങ്ങളിലും വിവിധ ബാഡ്മിന്‍റന്‍ മത്സരങ്ങളില്‍ ഒട്ടേറെ അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7K