21 May, 2017 11:01:42 PM


ഏഴ് തവണ ഐ.പി.എല്‍ ഫൈനലിലെത്തിയ ധോണിക്ക് റെക്കോര്‍ഡ്




ഹൈദരാബാദ്: പുണെ- മുംബൈ കലാശപ്പോരാട്ടത്തില്‍ പങ്കെടുത്ത് ഏറ്റവും കൂടുതല്‍ തവണ ഐ.പി.എല്‍ ഫൈനല്‍ കളിക്കുന്ന താരമെന്ന റെക്കോര്‍ഡ് എം.എസ് ധോണി സ്വന്തമാക്കി. ഏഴ് തവണയാണ് ധോണി ഫൈനലിലെത്തിയത്. 2008, 2010, 2011, 2012, 2013, 2015 എന്നീ വര്‍ഷങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ക്യാപ്റ്റനായിക്കൊണ്ടാണ് ധോണി ഫൈനല്‍ കളിച്ചത്. 


ധോണിയുടെ സഹതാരമായിരുന്ന സുരേഷ് റെയ്ന ആറ് ഫൈനലില്‍ കളിച്ചിട്ടുണ്ട്. ആല്‍ബി മോര്‍ക്കല്‍, സുബ്രഹ്മണ്യം ബദരിനാഥ്, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ അഞ്ചു ഫൈനലിലും കളിച്ചിട്ടുണ്ട്. വാതുവെപ്പ് വിവാദത്തെ തുടര്‍ന്ന് ചെന്നൈ സൂപ്പര്‍ കിങ്സ് ഇല്ലാതായി ധോണി പുണെയിലെത്തി. എന്നാല്‍ ഇത്തവണ ടീമിന്‍െറ നായക സ്ഥാനത്തു നിന്നും ധോണിയെ മാറ്റി ഒാസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ നിയമിച്ചിരുന്നു. ക്യാപ്റ്റനല്ലാതെ ആദ്യമായി ധോണി ഐ.പി.എല്ലിലിറങ്ങിയ സീസണായിരുന്നു ഇത്. സ്മിത്താണ് നായകനെങ്കിലും ടീമിലെ ശ്രദ്ധാകേന്ദ്രം ധോണി തന്നെയാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K