20 May, 2017 12:13:46 PM
സി.കെ. വിനീതിന് ജോലി നൽകും - കായികമന്ത്രി എ. സി .മൊയ്തീൻ
തൃശൂർ: ഏജീസ് ഓഫീസിൽ നിന്ന് പിരിച്ചുവിട്ട ഫുട്ബോൾ താരം സി.കെ. വിനീതിന് ജോലി തിരിച്ചു നൽകാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്ത് നൽകുമെന്ന് കായികമന്ത്രി എ. സി . മൊയ്തീൻ തൃശൂരിൽ പറഞ്ഞു. അടുത്ത ദിവസം കേന്ദ്ര കായിക മന്ത്രിയുമായി സംസാരിക്കും. പരിഹാരമില്ലെങ്കിൽ വിനീതുമായി സംസാരിച്ച് കേരളം ജോലി നൽകുമെന്നും മന്ത്രി അറിയിച്ചു.
വിനീതിനെ പിരിച്ചുവിടാനുള്ള നീക്കമറിഞ്ഞ് സി.എ.ജിക്ക് കത്തയച്ചിരുന്നു. എന്നാൽ, ഏജീസ് ഓഫീസ് അത് പരിഗണിക്കാതെ പിരിച്ചു വിടുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.