14 May, 2017 05:17:38 PM


ദേശീയ ഫുട്ബോള്‍ ടീമംഗം സി.കെ.വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു



കോഴിക്കോട്: ദേശീയ ഫുട്ബോള്‍ ടീമംഗം സി.കെ. വിനീതിനെ ജോലിയില്‍ നിന്ന് പുറത്താക്കുന്നു. ഏജീസ് ഫുട്ബോള്‍ ടീം അംഗവും ഉദ്യോഗസ്ഥനുമായ വിനീതിനെ മതിയായ ഹാജരില്ല എന്ന കാരണം ചൂണ്ടിക്കാട്ടയാണ് പുറത്താക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.2011ല്‍ സി.കെ. വിനീത് ഏജീസില്‍ നിന്ന് രണ്ട് വര്‍ഷത്തെ ലീവ് എടുത്തിരുന്നു. ആറ് മാസമെങ്കിലും ഓഫീസിലെത്തി ജോലിക്ക് ഹാജരാകണം എന്നാണ് നിയമമെന്നും എന്നാല്‍ ലീവിന് ശേഷം താരം ഓഫീസില്‍ ഹാരജായിട്ടില്ല എന്നുമാണ് എജീസിന്‍െറ വിശദീകരണം.

പുറത്താക്കല്‍ സംബന്ധിച്ച്‌ തനിക്ക് ഔദ്യോഗികമായ അറിയിപ്പുകള്‍ ലഭിച്ചിട്ടില്ലെന്ന് സി.കെ. വിനീത് പ്രതികരിച്ചു. തിരക്കുകള്‍ കാരണം ഓഫീസില്‍ കൃത്യമായി എത്താന്‍ സാധിച്ചിരുന്നില്ല. മൂന്ന് കൊല്ലത്തനിടെ ഇത് സംബന്ധിച്ച പേപ്പറുകള്‍ നല്‍കിയിരുന്നതായും ഏജീസ് അത് സ്വീകരിക്കാതെ വന്നതോടെ അത് നിര്‍ത്തിയെന്നും വിനീത് വ്യക്തമാക്കി. ഫുട്ബോള്‍ മതിയാക്കി ജോലി ചെയ്യാന്‍ താല്പര്യമില്ലെന്നും ഫുട്ബോളിനാണ് പരിഗണന നല്‍കുന്നതെന്നും വിനിത് പറഞ്ഞു. ഐ.എസ്.എല്‍ സീസണില്‍ പോലും ജോലിക്ക് ഹാജരാകാന്‍ ഓഫീസില്‍ നിന്ന് വിളിച്ചിരുന്നു. സ്പോര്‍ട്സ് ക്വാട്ടയില്‍ ജോലി നേടിയ തന്നെ കളിക്കാന്‍ വിടുന്നില്ല എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളതെന്നും വിനീത് ചോദിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K