14 May, 2017 09:19:32 AM
ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: ബജ്റംഗ് പൂനിയക്ക് ആദ്യസ്വര്‍ണം
ദില്ലി: ഏഷ്യൻ ഗുസ്തി ചാമ്പ്യന്‍ഷിപ്പിൽ സ്വർണത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അവസാനം. 65 കിലോ ഫ്രീസ്റ്റൈൽ വിഭാഗത്തിൽ ബജ്റംഗ് പൂനിയയാണ് ഇന്ത്യക്ക് ആദ്യ സ്വർണം സമ്മാനിച്ചത്. കൊറിയയുടെ ലീ സ്യൂംഗിനെയാണ് ബജ്റംഗ് തോൽപിച്ചത്. രണ്ടിനെതിരെ ആറ് പോയിന്‍റിനാണ് ബജ്റംഗ് കൊറിയൻ താരത്തെ തോൽപിച്ചത്.
ആദ്യ റൗണ്ടിൽ രണ്ട് പോയിന്‍റിന് പിന്നിലായിരുന്നു ഇന്ത്യൻ താരം. പിന്നീട് എതിരാളിക്ക് ഒറ്റ പോയിന്‍റും വിട്ടുകൊടുക്കാതെയുള്ള മുന്നേറ്റമായിരുന്നു ബജ്റംഗിന്‍റേത്. വനിതകളുടെ 58 കിലോ വിഭാഗത്തിൽ സരിത വെള്ളിമെഡൽ നേടി. സരിത ഫൈനലിൽ കിർഗിസ്ഥാന്‍റെ ഐസുലുവിനോട് തോറ്റു. സരിതയ്ക്ക് ഒറ്റ പോയിന്‍റ് പോലും നേടനായില്ല.