10 May, 2017 02:25:24 PM
മോണകോയെ തകർത്ത് യുവൻറസ് ചാമ്പ്യൻസ് ലീഗ് ഫൈനലിൽ
ടൂറിൻ: ചാമ്പ്യൻസ് ലീഗ് രണ്ടാംപാദ സെമിയിൽ ഫ്രഞ്ച് കരുത്തരായ മോണകോയെ 2-1 തകർത്ത് യുവൻറസ് യൂറോപ്പിലെ കലാശപ്പോരാട്ടത്തിലേക്ക്. കളിയുടെ 33-ാം മിനുട്ടിലായിരുന്നു യുവൻറസിന്റെ മുന്നേറ്റം. ഫ്രാൻസിൽ നടന്ന ആദ്യപാദ സെമിയിൽ മോണകോയെ 2-0ത്തിന് യുവൻറസ് തകർത്തുവിട്ടിരുന്നു. ഇതോടെ ഇരുപാദങ്ങളിലുമായി 4-1 എന്ന സ്കോറിന് യുവൻറസ് ഫൈനലിലെത്തുകയായിരുന്നു.
മത്സരത്തില്‍ ആദ്യം മുന്നിലെത്തിയത് യുവന്‍റസായിരുന്നു. ഗോൾ പോസ്റ്റിന് തൊട്ടടുത്ത് വെച്ച് മരിയോ മാൻഡുകിക്കിന്റെ ഇടംകാലൻ ഷോട്ട് മോണകോ പ്രതിരോധനിരയെ കാഴ്ചക്കാരാക്കിയാണ് വലയിലെത്തിയത്. ഗോൾ വഴങ്ങയതിന്‍റെ ഞെട്ടലിൽ നിന്ന് മോചിതരാവും മുമ്പെ മോണകോ വലയിൽ യുവൻറസിന്റെ രണ്ടാം ഗോളും വീണു. 44ാം മിനിറ്റിൽ ബോക്സിന് പുറത്ത് നിന്നുള്ള ഡാനി ആൽവ്സിന്റെ ഷോട്ട് വലയുടെ വലത് മൂലയിൽ പതിച്ചു. രണ്ട് ഗോളുകൾ തുടരെ തുടരെ വഴങ്ങിയെങ്കിലും കൂടുതൽ ഗോളുകൾ അടിക്കുന്നതിൽ നിന്ന് യുവൻറസിനെ തടയുന്നതിൽ മോണകോ വിജയിച്ചു. 61ാം മിനുട്ടിൽ കയിലാൻ മാബാപ്പയുടെ മോണകോയുടെ എക ഗോൾ നേടി.
മോണകോയെ തകര്‍ത്തുവിട്ട യുവന്‍റസിന് സമനില മാത്രം മതിയായിരുന്നു ഫൈനലിലേക്ക് പ്രവേശനം ലഭിക്കാൻ. സ്വന്തം മൈതാനത്ത് ഇറ്റാലിയൻ പ്രതിരോധ നിരയെ തകർത്ത് വലകുലുക്കാനാവാത്ത മോണകോ ടൂറിനിൽ ശരിക്കും കുഴങ്ങിയിരുന്നു.