23 January, 2016 04:42:06 PM
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം
സിഡ്നി : ഓസ്ട്രേലിയയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ആറു വിക്കറ്റിന് വിജയം നേടി ഇന്ത്യ ടീം. മനീഷ് പാണ്ഡെയുടെയും രോഹിത് ശര്‍മയുടെയും ശിഖര്‍ ധവാന്‍റെയും മികവിലാണ് ഇന്ത്യയുടെ വിജയം. അവസാന മത്സരത്തില്‍ വിജയിച്ചെങ്കിലും പരമ്പര 4-1 ന് നേരത്തെ തന്നെ ഓസീസ് സ്വന്തമാക്കി. ഓസിസ് 330-7, ഇന്ത്യ 331-4.
ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇഷാന്ത് ശര്‍മ ഓപ്പണര്‍ ആരോണ്‍ ഫിഞ്ചിനെ ഔട്ടാക്കി. ഫിഞ്ചിന് ലഭിച്ചത് ആറ് റണ്‍സ് മാത്രമാണ്. 47 ബോളുകളില്‍ 28 റണ്‍സ് മാത്രമെടുത്ത് സ്മിത്തും മടങ്ങി.
ഡേവിഡ് വാര്‍ണറുടെയും മിച്ചല്‍ മാര്‍ഷിന്‍െയും സെഞ്ച്വറിയുടെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 50 ഓവറില്‍ 330 റണ്‍സെടുത്തു. 100 പന്തിൽ നിന്ന് ഏഴ് ഫോറുകളും രണ്ട് സിക്സറുകളും ഉൾപ്പെടുന്നതാണ് വാർണറുടെ സെഞ്ചുറി ഇന്നിങ്സ്. ഓസീസ് ഓപ്പണറുടെ അഞ്ചാം ഏകദിന സെഞ്ചുറിയാണിത്. 113 പന്തിൽ 122 റൺസെടുത്ത് വാർണർ പുറത്തായി.
തൊട്ടുപിന്നാലെ മധ്യനിര ബാറ്റ്സ്മാൻ മിച്ചൽ മാർഷും (84 പന്തിൽ 102) സെഞ്ചുറി കുറിച്ചു. 81 പന്തിൽ ഒൻപതു ഫോറുകളും രണ്ട് സിക്സറും ഉൾപ്പെടുന്നതായിരുന്നു മാർഷിന്റെ ഇന്നിങ്സ്. മാർഷിന്‍റെ
ആദ്യ രാജ്യാന്തര ഏകദിന സെഞ്ചുറിയാണിത്.