23 January, 2016 10:18:00 AM
അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ ബാറ്റിംഗ്
സിഡ്‌നി: അഞ്ചാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് ആദ്യ ബാറ്റിംഗ്. ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. നാല് മത്സരങ്ങളും തോറ്റ ഇന്ത്യയ്‌ക്ക് ഇത് വന്‍ നാണക്കേട് ഒഴിവാക്കാനായി ജയിച്ചേ പറ്റൂ.
അതേസമയം പരുക്ക് പറ്റിയ അജിങ്ക്യ രഹാനയെ ടീമില്‍ നിന്നും ഒഴിവാക്കി. പകരം ഗുരുകീര്‍ത്ത് സിംഗ് ടീമില്‍ മടങ്ങി എത്തി. ഒടുവിലെ വിവരങ്ങള്‍ അനുസരിച്ച് ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 61 എന്ന നിലയിലാണ് ഓസ്‌ട്രേലിയ. ആറ് റണ്‍സ് നേടിയ ഫിഞ്ചിനെ ഇഷാന്ത് ശര്‍മയാണ് പുറത്താക്കിയത്. വാര്‍ണറും സ്‌മിത്തുമാണ് ക്രീസിലുള്ളത്.