01 May, 2017 07:06:40 PM
ഐസിസി ഏകദിന റാങ്കിംഗ്: ഇന്ത്യക്ക് മുന്നേറ്റം, മൂന്നാം സ്ഥാനത്ത്
ദുബായ്: ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യക്ക് മുന്നേറ്റം. അഞ്ചു പോയിന്റ് കൂടി ലഭിച്ച ഇന്ത്യ ഒരു സ്ഥാനം മുന്നില്‍ കയറി മൂന്നാമതെത്തി. ദക്ഷിണാഫ്രിക്ക ഒന്നാം റാങ്ക് നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. ന്യൂസിലന്റിന്റ നാലാം സ്ഥാനത്തേക്ക് വീഴ്ത്തിയാണ് ഇന്ത്യ മൂന്നാമതെത്തിയത്. ഇന്ത്യക്ക് 117 റെയ്റ്റിങ് പോയിന്റും കിവീസിന് 115 റെയ്റ്റിങ് പോയിന്റുമാണുള്ളത്.
109 പോയിന്റുമായി ഇംഗ്ലണ്ട് അഞ്ചാമതും 93 പോയിന്റുള്ള ശ്രീലങ്ക ആറാം റാങ്കിലുമാണ്. ബംഗ്ലാദേശിനും പിന്നാലണ് പാകിസ്താനും വെസ്റ്റിന്‍ഡീസും. ബംഗ്ലാദേശിന് 91 പോയിന്റും പാകിസ്താന് 88 പോയിന്റും വെസ്റ്റിന്‍ഡീസിന് 79 പോയിന്റുമാണുള്ളത്. 2019ല്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് റാങ്കിങ്ങിലെ ആദ്യ ഏഴു ടീമുകള്‍ക്കും ആതിഥേയരെന്ന നിലയില്‍ ഇംഗ്ലണ്ടിനും നേരിട്ട് പ്രവേശനം ലഭിക്കും. സെപ്റ്റംബര്‍ 30നുള്ള റാങ്കിങ് അടിസ്ഥാനമാക്കിയായിരിക്കും ലോകകപ്പിന് നേരിട്ട് പ്രവേശനം ലഭിക്കുന്ന ടീമുകളെ തെരഞ്ഞെടുക്കുക.
റാങ്കിംഗ്: സൗത്ത് ആഫ്രിക്ക - 123 പോയിന്‍റ് (+4 പോയിന്‍റ്), ആസ്ത്രേലിയ - 118 പോയിന്‍റ്, ഇന്ത്യ - 117 പോയിന്‍റ് (+5 പോയിന്‍റ്),
ന്യൂസിലാന്‍റ് - 115 പോയിന്‍റ് (+2 പോയിന്‍റ്), ഇംഗ്ലണ്ട് - 109 പോയിന്‍റ് (+1 പോയിന്‍റ്), ശ്രീലങ്ക - 93 പോയിന്‍റ് (-5 പോയിന്‍റ്), ബംഗ്ലാദേശ് - 91 പോയിന്‍റ് (-1 പോയിന്‍റ്), പാകിസ്ഥാന്‍ - 88 പോയിന്‍റ് (-2 പോയിന്‍റ്), വെസ്റ്റ്ഇന്‍ഡീസ് - 79 പോയിന്‍റ് (-4 പോയിന്‍റ്), അഫ്ഗാനിസ്ഥാന്‍ - 52 പോയിന്‍റ്, സിംബാബെ - 46 പോയിന്‍റ് (-2 പോയിന്‍റ്), അയര്‍ലന്‍റ് - 43 പോയിന്‍റ് (+1 പോയിന്‍റ്)