01 May, 2017 09:05:29 AM
ഐ ലീഗ് ഫുട്ബോള്‍ കിരീടം ആദ്യമായി ഐസ്‌വാളിന്
ഷില്ലോംഗ്: ഐ ലീഗ് ഫുട്ബോള്‍ കിരീടം ഐസ്‌വാള്‍ എഫ്സിക്ക്. ഷില്ലോംഗ് ജവഹര്‍ലാല്‍ നെഹൃ സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ഷില്ലോങ് ലജോങ്ങിനെ സമനിലയില്‍ തളച്ചാണ് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി ഐസ്‌വാള്‍ കിരീടം നേടിയത്. ആദ്യമായാണ് ഐ ലീഗ് കിരീടം ഐസ്‌വാള്‍ നേടുന്നത്. ലജോങ്ങും ഐസ്‌വാളും ഓരോ ഗോള്‍ വീതം നേടി. ഐ ലീഗ് കിരീടം സ്വന്തമാക്കുന്ന ആദ്യ വടക്ക് കിഴക്കന്‍ ടീമാണ് ഐസ്‌വാള്‍ എഫ്സി. 18 മത്സരങ്ങളില്‍ നിന്ന് 37 പോയിന്‍റാണ് ഐസ്‌വാള്‍ സ്വന്തമാക്കിയത്.