01 May, 2017 08:19:29 AM
ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം റാഫേല്‍ നദാലിന്
ബാഴ്സലോണ: ബാഴ്സലോണ ഓപ്പണ്‍ ടെന്നീസ് കിരീടം സ്പെയിനിന്‍റെ റാഫേല്‍ നദാലിന്. പത്താം തവണയാണ് നദാല്‍ ഇവിടെ ജേതാവാകുന്നത്. ഫൈനലില്‍ ഓസ്ട്രിയയുടെ ഡൊമിനിക് തീമിനെ പരാജയപ്പെടുത്തിയാണ് നദാല്‍ വിജയം കരസ്ഥമാക്കിയത്. സ്കോര്‍: 6-4, 6-1. കഴിഞ്ഞയാഴ്ച മോണ്ടികാര്‍ലോ മാസ്റ്റേഴ്സിലും നദാല്‍ പത്താം കിരീടം നേടിയിരുന്നു.