23 April, 2017 10:10:29 PM
മോണ്ടി - കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ്: ബൊപ്പണ്ണ സഖ്യത്തിന് കിരീടം
പാരീസ്: ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയ്ക്കും യുറഗ്വായ് പങ്കാളി പാബ്ലോ ക്യൂവാസിനും മോണ്ടി - കാര്‍ലോ മാസ്റ്റേഴ്സ് ടെന്നീസ് ഡബിള്‍സ് കിരീടം. മൂന്നു സെറ്റ് നീണ്ട ഫൈനലില്‍ സ്പെയിനിന്റെ ഫെലിസിയാനോ ലോപസ്- മാര്‍ക് ലോപസ് സഖ്യത്തെയാണ് (6-3, 3-6, 10-4) ബൊപ്പണ്ണ സഖ്യം മറികടന്നത്. ഈ വര്‍ഷം തുടക്കത്തില്‍ ഒത്തുചേര്‍ന്ന ഇരുവരുടെയും ആദ്യ കിരീടമാണിത്.
ആദ്യ സെറ്റ് സ്വന്തമാക്കിയ ബൊപ്പണ്ണ സഖ്യത്തെ സ്പാനിഷ് ജോഡികള്‍ രണ്ടാം സെറ്റില്‍ പിടിച്ചുകെട്ടി. ടൈബ്രേക്കറില്‍ വ്യക്തമായ ആധിപത്യത്തോടെയാണ് ഇന്തോ-യുറഗ്വായ് സഖ്യം മുന്നേറിയത്. ടൈബ്രേക്കറില്‍ 6-0 ലീഡെടുത്ത ബൊപ്പണ്ണ സഖ്യത്തെ തുടര്‍ച്ചയായ നാല് പോയന്റെടുത്ത് സ്പാനിഷ് ജോഡി വിറപ്പിച്ചെങ്കിലും പിന്നീട് ഒരു പോയന്റുപോലും വിട്ടുകൊടുക്കാതെ അവര്‍ കിരീടത്തില്‍ മുത്തമിട്ടു.