22 January, 2016 02:37:10 PM
നികുതി വെട്ടിപ്പ് : അര്‍ജന്‍റീനന്‍ താരം ജാവിയര്‍ മഷറാനോക്ക് ഒരുവര്‍ഷം തടവ്
മഡ്രിഡ്:അമേരിക്കന്‍, പോര്‍ച്ചുഗല്‍ കമ്പനികളുമായുണ്ടാക്കിയ പകര്‍പ്പവകാശ കരാര്‍ മറച്ചുവെച്ച് തട്ടിപ്പ് നടത്തിയെന്ന കേസില്‍ ബാഴ്സലോണയുടെ അര്‍ജന്‍റീനന്‍ താരം ജാവിയര്‍ മഷറാനോക്ക് ഒരുവര്‍ഷം തടവും എട്ട് ലക്ഷം യൂറോ പിഴയും ചുമത്തി. അതേപോലെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുന്നതില്‍നിന്ന് വിലക്ക് ഏര്‍പെടുത്താനും സ്പാനിഷ് കോടതി ഉത്തരവിട്ടു.
15 ലക്ഷം യൂറോയുടെ തട്ടിപ്പ് നടത്തിയെന്നാണ് സ്പാനിഷ് ടാക്സ് അധികൃതര്‍ കണ്ടത്തെിയത്. അതേസമയം, കൂടുതല്‍ പിഴ അടച്ച് ജയില്‍ വാസം ഒഴിവാക്കാനുള്ള ശ്രമമാണ് മഷറാനോ നടത്തുന്നതെന്നാണ് അറിയുന്നത്.