20 April, 2017 09:28:31 AM
5 മാസം ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ച് സറീന ; കാമുകൻ എടുത്തു നിൽക്കുന്ന ചിത്രം വൈറല്‍
മിഷിഗന്‍: ടെന്നീസിലെ സൂപ്പർസ്റ്റാറായ സറീന വില്യംസ് താൻ ഗർഭിണിയാണെന്ന് വെളിപ്പെടുത്തി സ്നാപ്ചാറ്റിലൂടെ രംഗത്തെത്തി. തനിക്കിപ്പോൾ അഞ്ച് മാസം തികഞ്ഞുവെന്ന് സ്ഥിരീകരിച്ചിരിക്കുന്ന സറീന ഇത് വെളിപ്പെടുത്തുന്ന ഫോട്ടോകളും പുറത്ത് വിട്ടു. ഇതനുസരിച്ച് ജനുവരിയിൽ ഓസ്ട്രേലിയൻ ഓപ്പൺ നേടുമ്പോൾ താരം രണ്ട് മാസം ഗർഭിണിയായിരുന്നുവെന്നാണ് വെളിപ്പെടുന്നത്. ഇതിനിടെ കാമുകൻ സറീനയെ കാലിടറാതെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രം വൈറലായിരിക്കുകയാണ്.
ജനുവരിയിലെ ഓസ്ട്രേലിയൻ ഓപ്പൺ മത്സരത്തിൽ 82 മിനിറ്റുകളിൽ 6-4, 6-4 ന് തന്‍റെ സഹോദരിയായ വീനസിനെയായിരുന്നു സറീന പരാജയപ്പെടുത്തിയത്. 35കാരിയായ സറീനയുടെ എൻഗേജ്മെന്‍റ് 33കാരനും റെഡിറ്റ് കോ-ഫൗണ്ടറുമായ അലെക്സിസ് ഓഹാനിയനുമായി കഴിഞ്ഞിരിക്കുകയാണ്. താരം ഗർഭിണിയാണെന്ന കാര്യം ഇവരുടെ പ്രതിനിധിയായ കെല്ലി ബുഷ് നോവാക്ക് സ്ഥിരീകരിച്ചിട്ടുമുണ്ട്.
തങ്ങളുടെ പ്രിയ സറീന അമ്മയാകാൻ പോകുന്ന വിവരമറിഞ്ഞ് ആരാധകർ ആവേശത്തിമർപ്പിലാണ്. യുഎസ് ടെന്നീസ് അസോസിയേഷൻ അവരെ അഭിനന്ദിച്ച് കൊണ്ട് ട്വീറ്റ് ചെയ്തിരുന്നു. ഗർഭിണിയാണെന്ന് വെളിപ്പെടുത്തി തന്റെ വയർ പ്രദർപ്പിക്കുന്ന ഫോട്ടോകൾ സറീന ഇന്നലെയാണ് പുറത്ത് വിട്ടിരിക്കുന്നത്. ഫോൺ പിടിച്ച് കണ്ണാടിക്ക് നേരെ നിന്ന് ഫോട്ടോയെടുക്കുന്ന ചിത്രം ഇതിന്റെ ഭാഗമായി അവർ പുറത്ത് വിട്ടിരുന്നു.
തന്റെ ഭാവിവരനായ അലക്സിസുമൊത്തുള്ള വെക്കേഷൻ ട്രിപ്പിന്റെ വീഡിയോകളും സറീന പുറത്ത് വിട്ടിട്ടുണ്ട്. ഇതിന്റെ ഭാഗമായി മലമുകളിൽ നിന്നുമുള്ള ദൃശ്യങ്ങളും പുരാതന സ്മാരകത്തിന്റെ വിഷ്വലുകളും സറീന പുറത്ത് വിട്ടിരുന്നു.. തന്റെ സ്റ്റഫ്ഡ് മങ്കിയായ മാക്സ് തന്റെ ഹോട്ടൽ ബെഡിൽ ഇരിക്കുന്ന കൗതുകകരമായ ചിത്രവും താരം പുറത്ത് വിട്ടിരുന്നു. വെക്കേഷൻ ട്രിപ്പിനിടെ അലക്സിസ് സറീനയെ പ്രണയപൂർവം വാരിയെടുത്തുയർത്തിയ ഒരു ചിത്രം ശ്രദ്ധേയമാണ്. ഇതിപ്പോൾ വൈറലാകുന്നുമുണ്ട്. ന്യൂസിലാൻഡിൽ വച്ചെടുത്തതാണീ ചിത്രം.
ഡിസംബറിലായിരുന്നു അലക്സിസ് സറീനയെ പ്രൊപ്പോസ് ചെയ്തത്. ജനുവരി അവസാനമായിരുന്നു ഇവരുടെ എൻഗേജ് മെന്റ്. കാൽമുട്ടിന് പരുക്കേറ്റതിനെ തുടർന്ന് മാർച്ചിൽ സറീന ഇന്ത്യൻ വെൽസ്, മിയാമി എന്നിവിടങ്ങളിലെ ടൂർണമെന്റുകളിൽ പങ്കെടുക്കാതെ വിട്ട് നിന്നിരുന്നു. ഇത്തരത്തിൽ ഇവർ വിട്ട് നിന്നത് മൂലം ലോക റാങ്കിംഗിൽ താരം രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടാൻ കാരണമായിരുന്നു. എന്നാൽ തന്റെ ടോപ്പ് സ്പോട്ട് ജർമനിയിലെ ഏൻജെലിക്യൂ കെർബറിൽ നിന്നും തിങ്കളാഴ്ച അവർ തിരിച്ച് പിടിക്കുകയും ചെയ്തിരുന്നു.