10 April, 2017 12:48:20 AM
കൊല്‍ക്കത്തയെ മലര്‍ത്തിയടിച്ച് മുംബൈക്ക് ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയം
മുംബൈ: കൊല്‍ക്കത്തയെ അവസാന ഓവറില്‍ മലര്‍ത്തിയടിച്ച് മുംബൈ ഐപിഎല്‍ പത്താം സീസണിലെ ആദ്യ ജയം സ്വന്തമാക്കി. അവസാന ഓവറില്‍ വിജയത്തിനായി വേണ്ട 11 റണ്‍സ് അഞ്ചു പന്തില്‍ നിന്ന് നേടിയാണ് മുംബൈ വിജയം നേടിയത്.
ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് അവസാന ഓവറില്‍ കൊല്‍ക്കത്തയില്‍ നിന്ന് വിജയം തട്ടിയെടുത്തത്. 11 പന്തില്‍ നിന്ന് 29 റണ്‍സാണ് പുറത്താകാതെ ഹര്‍ദിക് പാണ്ഡ്യ നേടിയത്. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ മുംബൈ കൊല്‍ക്കത്തയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. മനീഷ് പാണ്ഡെ(81)യുടെ കരുത്തുറ്റ ബാറ്റിങ്ങിന്റെ മികവില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സ് അടിച്ച് കൂട്ടിയെങ്കിലും മുംബൈ ആറു വിക്കറ്റ് നഷ്ടത്തില്‍ 19.5 ഓവറില്‍ അത് മറികടന്നു.
29 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത നിതീഷ് റാണയാണ് മുംബൈ നിരയിലെ ടോപ് സ്കോറര്‍. ഓപ്പണര്‍മാരായ പാര്‍ത്ഥീവ് പട്ടേല്‍ 30 ഉം ബട്ട്ലര്‍ 28 ഉം റണ്‍സെടുത്ത് മുംബൈക്ക് മികച്ച തുടക്കം നല്‍കി. കൊല്‍ക്കത്തന്‍ നിരയില്‍ മനീഷ് പാണ്ഡെയെ കൂടാതെ 32 റണ്‍സെടുത്ത ക്രിസ് ലിന്നാണ് തിളങ്ങിയത്. 47 പന്തില്‍ നിന്ന് പുറത്താകാതെ അഞ്ചു വീതം സിക്സറുകളും ഫോറുകളും നേടിയാണ് പാണ്ഡെ 81 റണ്‍സ് നേടിയത്.