07 April, 2017 10:24:49 AM
ബാഡ്മിന്‍റൻ വനിതാ റാങ്കിംഗില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാം സ്ഥാനത്ത്
ദില്ലി : ബാഡ്മിന്റണ്‍ വനിതാ റാങ്കിംഗ് പട്ടികയില്‍ ഇന്ത്യയുടെ പി വി സിന്ധു രണ്ടാമത്. റിയോ ഒളിമ്പിക്‌സിലെ വെള്ളിമെഡല്‍ ജേതാവായ സിന്ധു ഇതാദ്യമായാണ് റാങ്കിംഗില്‍ രണ്ടാമതെത്തുന്നത്. ഇന്ത്യന്‍ ഓപ്പണ്‍ കിരീടനേട്ടമാണ് സിന്ധുവിന്റെ റാങ്കിംഗില്‍ വന്‍കുതിച്ചുചാട്ടത്തിന് സഹായകമായത്.
നേരത്തെ അഞ്ചാം സ്ഥാനത്തെത്തിയതായിരുന്നു സിന്ധുവിന്‍െ മികച്ച നേട്ടം. ഇന്ത്യന്‍ ഓപ്പണില്‍ കളിക്കാനെത്തുമ്പോള്‍ അഞ്ചാം സ്ഥാനത്തായിരുന്നു സിന്ധു. ഇന്ത്യന്‍ ഓപ്പണ്‍ ഫൈനലില്‍ റിയോ ഒളിമ്പിക് ചാമ്പ്യന്‍ കരോലിന മാരിനെ തകര്‍ത്താണ് സിന്ധു കിരീടം ചൂടിയത്.
തായ്‌വാന്റെ തായ് സു യിങ് ആണ് റാങ്കിംഗില്‍ ഒന്നാമത്. അതേസമയം റാങ്കിംഗില്‍ ഇന്ത്യയുടെ സൈന നേഹ്‌വാളിന് വന്‍ തിരിച്ചടി നേരിട്ടു. സൈന ഒമ്പതാം സ്ഥാനത്തേയ്ക്കാണ് കൂപ്പുകുത്തിയത്. 2015 ല്‍ ലോക ഒന്നാം നമ്പര്‍ താരമായിരുന്നു സൈന നേഹ്‌വാള്‍