06 April, 2017 03:41:47 PM
ഡേവിസ് കപ്പ്: ഉസ്ബക്കിസ്താനെതിരെ ലിയാൻഡർ പേസ് കളിക്കില്ല
ദില്ലി: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ടെന്നീസ് താരങ്ങളിലൊരാളായ ലിയാൻഡർ പേസ് ഉസ്ബക്കിസ്താനെതിരായ ഡേവിസ് കപ്പ് മൽസരത്തിൽ കളിക്കില്ല. എഷ്യ-ഒാഷ്യാനിയ ഗ്രൂപ്പിൽ ഏപ്രിൽ 7 മുതൽ 9 വെര ബംഗളൂരുവിലാണ് മൽസരം നടക്കുന്നത്.
ജപ്പാനെതിരെ 1990ൽ ജയ്പൂരിൽ പേസിെൻറ ആദ്യം ഡേവിസ് കപ്പ് മൽസരം. അതിന് ശേഷം 27 വർഷവും പേസ് ഡേവിസ് കപ്പ് ടീമിൽ നിന്ന് പുറത്ത് പോയിട്ടില്ല. ഡേവിസ് കപ്പ് ടീമിൽ ഇടം പിടിക്കുമെന്ന പ്രതീക്ഷയിൽ പേസ് അമേരിക്കയിൽ നിന്ന് ബംഗളൂരുവിലെ ടീം ക്യാമ്പിൽ ചേർന്നിരുന്നു. ലിയാൻഡർ പേസിെൻറ അഭാവത്തിൽ ശ്രീറാം ബാലാജി ഉസ്ബക്കിസ്തെനെതിരായ മൽസരത്തിൽ രോഹൻ ബൊപ്പണയുടെ പങ്കാളിയാവും. രാം കുമാർ രാമനാഥനും പ്രജനീഷ് ഗുണേശ്വരനും സിംഗിൾസിൽ ഇന്ത്യക്കായി മൽസരത്തിനിറങ്ങും.