31 March, 2017 08:35:46 PM
ഇന്ത്യന്‍ ഒാപ്പണ്‍ സൂപ്പര്‍ സീരിസ്: സൈനയെ അട്ടിമറിച്ച് സിന്ധു സെമിയില്‍
ദില്ലി: ഇന്ത്യന്‍ ബാഡ്മിന്‍റണ്‍ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ സൈനയെ അട്ടിമറിച്ച് സിന്ധു സെമിയില്‍. 21----26, 22--20 എന്ന സ്കോറിനാണ് സൈനയെ സിന്ധു പരാജയപ്പെടുത്തിയത്. ഇതോടെ ഇന്ത്യന്‍ ഒാപ്പണ്‍ സൂപ്പര്‍ സീരിസിന്‍റെ സൈമി ഫൈനലിലേക്ക് സിന്ധു എത്തി.
സൈനക്കെതിരെ ആദ്യം പിന്നിട്ട് നിന്ന ശേഷം സിന്ധു തിരിച്ച് വരികയായിരുന്നു. മല്‍സരത്തില്‍ മികച്ച പ്രകടനം സൈന കാഴ്ച വെച്ചെങ്കിലും ഭാഗ്യവും വിജയവും സിന്ധുവിനൊപ്പമായിരുന്നു. മൂന്നാം സീഡായ സുങ് ജിന്‍ ഹൈനിനെ സിന്ധു മല്‍സരത്തില്‍ നേരിടും.