28 March, 2017 12:42:32 PM
ഓസ്ട്രേലിയയ്ക്കെതിരെ ഇന്ത്യക്ക് എട്ടു വിക്കറ്റ് ജയം; പരമ്പര
ധർമശാല: ആസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റില്‍ 87 റണ്‍സിന്റെ മാത്രം അകലമുണ്ടായിരുന്ന ജയത്തിലൂടെ ഇന്ത്യ പരമ്പര നേട്ടം സ്വന്തമാക്കി. ഓസ്ട്രേലിയയെ എട്ട് വിക്കറ്റിന് തോല്‍പിച്ച് 2-1നാണ് നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര ഇന്ത്യ സ്വന്തമാക്കിയത്. ഇത് ഇന്ത്യയുടെ തുടര്‍ച്ചയായ ഏഴാം പരമ്പര നേട്ടമാണ്.
ധര്‍മ്മശാലയില്‍ ഓസീസ് മുന്നോട്ട് വെച്ച 106 റണ്‍സ് വിജയലക്ഷ്യം രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മറികടന്നത്. ബൌളര്‍മാരെ കൈയ്യയിച്ച് സഹായിച്ച പിച്ചില്‍ രണ്ടാം ഇന്നിംഗ്സിലും ഇന്ത്യയ്ക്കായി രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. രഹാന പുറത്താകാതെ 38 റണ്‍സും എടുത്തു. എട്ട് റണ്‍സെടുത്ത മുരളി വിജയും റണ്‍സൊന്നും എടുക്കുന്നതിന് മുമ്പേ റണ്ണൌട്ടായ പൂജാരയുടെയും വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. ഓസ്ട്രേലിയക്കായി പാത്ത് കുമ്മിന്‍സ് ഒരു വിക്കറ്റ് വീഴ്ത്തി.
നേരത്തെ രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയ 136 റണ്‍സിന് തകര്‍ന്നടിയുകയായിരുന്നു. ഇതോടെയാണ് ഒന്നാം ഇന്നിംഗ്സില്‍ 32 റണ്‍സ് ലീഡ് നേടിയ ടീം ഇന്ത്യയുടെ വിജയ ലക്ഷം 106 ആയി ചുരുങ്ങിയത്.