27 March, 2017 12:10:19 PM


ഐ.പി.എല്ലില്‍ സിക്സും ഫോറും അടിക്കുമ്പോ ള്‍ ഭക്തിഗാനങ്ങള്‍ വെയ്ക്കണം: ദിഗ് വിജയ് സിങ്ങ്




ഇന്‍ഡോര്‍: ഐ.പി.എല്‍ മത്സരങ്ങളില്‍ ഫോറും സിക്സും അടിക്കുമ്പോഴും വിക്കറ്റ് വീഴുമ്പോഴും ചിയര്‍ഗേള്‍സിന്‍റെ നൃത്തം ഒഴിവാക്കി ഭക്തിഗാനങ്ങള്‍ വെയ്ക്കണമെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ് സിങ്ങ്. ടിട്വന്റി ടൂര്‍ണമെന്‍റില്‍ നിന്ന് ചിയര്‍ഗേള്‍സിനെ ഒഴിവാക്കിയില്ലെങ്കില്‍ ഇന്‍ഡോറില്‍ നടക്കുന്ന ഐ.പി.എല്‍ മത്സങ്ങളെ വിനോദ നികുതിയില്‍ നിന്ന് ഒഴിവാക്കി കൊടുക്കരുതെന്നും ദിഗ്വിജയ് സിങ്ങ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാനോട് പറഞ്ഞു.


ഏപ്രില്‍ 8, 10, 20 ദിവസങ്ങളിലായി ഹോള്‍ക്കാര്‍ സ്റ്റേഡിയത്തില്‍ അടുത്ത മാസം മൂന്ന് ഐ.പി.എല്‍ മത്സരങ്ങളാണ് നടക്കുക.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K