25 March, 2017 12:27:22 PM
ധർമശാല ടെസ്റ്റ്: കോഹ്ലിക്ക് വിശ്രമം; രഹാന ക്യാപ്റ്റൻ
ധർമശാല: ആസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ വിരാട് കോഹ്ലിക്ക് പകരം അജിങ്ക്യ രഹാനയാണ് ഇന്ത്യയെ നയിക്കുന്നു. പരിക്ക് മൂലമാണ് കോഹ്ലി നാലാം ടെസ്റ്റിൽ കളിക്കാത്തത്. രണ്ട് മാറ്റങ്ങളോടെയാണ് ടീം ഇന്ത്യ മൽസരത്തിനിറങ്ങിയത്. പുതുതായി കൂൽദീപ്യാദവ് ടീമിലെത്തിയപ്പോൾ ഇഷാന്ത് ശർമ്മക്ക് പകരം ഭുവനേശ്വർ കുമാർ ടീമിലിടം പിടിച്ചു. നിർണായ മൽസരത്തിൽ കോഹ്ലി കളിക്കാത്തത് ഇന്ത്യൻ ടീമിനെ സംബന്ധിച്ചടുത്തോളം തിരിച്ചടിയാണ്. മൽസരത്തിൽ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ്ങ് തെരഞ്ഞെടുത്തു. 21 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിലാണ് ഒാസീസ്.
പച്ചപ്പ് നിറഞ്ഞ ധർമശാലയിലെ പിച്ച് പേസിനെ തുണക്കുമെന്നാണ് സൂചന. ആസ്ട്രേലിയയുടെ പേസ് ആക്രമണം ഇന്ത്യ എത്രത്തോളം ചെറുക്കും എന്നതിനെ ആശ്രയിച്ചിരിക്കുും ടീമിെൻറ ജയപരാജയങ്ങൾ. ഇന്ത്യൻ ബാറ്റിങ്നിര മൂന്നാം മൽസരത്തിൽ ഫോമിലേക്കുയർന്നിരുന്നു. കോഹ്ലി ഇല്ലെങ്കിലും ബാറ്റിങ്ങിൽ പ്രശ്നങ്ങളുണ്ടാവില്ലെന്ന പ്രതീക്ഷയിലാണ് ടീം മാനേജ്മെൻറ്.