20 January, 2016 03:55:59 PM
ഇന്ത്യയ്ക്ക് വീണ്ടും തോല്‍വി: വിരാട് കൊഹ്ലിയുടെയും ശിഖര്‍ ധവാന്‍റെയും സെഞ്ച്വറി പാഴായി
കാൻബറ∙ ഒാസ്ട്രേലിയയ്ക്കെതിരായ നാലാം ഏകദിനത്തിൽ 349 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയഇന്ത്യ മികച്ച തുടക്കത്തിനുശേഷം പതറുന്നു. രണ്ടാം വിക്കറ്റിൽ ഇരട്ടസെഞ്ചുറി കൂട്ടുകെട്ട് തീർത്ത് (212) വിരാട് കോഹ്‍ലിയും ശിഖർ ധവാനും ഇന്ത്യയെ ശക്തമായ നിലയിലെത്തിച്ചെങ്കിലും 31 റണ്‍സിനിടെ ഇവരുടേതുൾപ്പെടെ ആറു വിക്കറ്റുകൾ പിഴുത ഓസീസ് ബോളർമാർ മൽസരത്തിൽ ഇന്ത്യ നേടിയ ആധിപത്യം തിരിച്ചുപിടിച്ചു.
ധോണി (0), ഗുർകീരത് സിങ് (5), രഹാനെ (2), റിഷി ധവാൻ (9), ഭുവനേശ്വർ കുമാർ (2), ഉമേഷ് യാദവ് (2) (2) എന്നിവര്‍ പെട്ടെന്ന് പുറത്തായതാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. 48 ഓവർ പൂർത്തിയാകുമ്പോൾ 9 9 വിക്കറ്റിന് 316 റൺസ് എന്ന നിലയിലാണ് ഇന്ത്യ.