20 March, 2017 05:20:15 PM
ഇന്ത്യ- ആസ്ട്രേലിയ മൂന്നാം ടെസ്റ്റ് സമനിലയിൽ
റാഞ്ചി: റാഞ്ചിയിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിൽ നടക്കുന്ന മൂന്നാം ടെസ്റ്റ് സമനിലയിൽ. രണ്ടാം ഇന്നിങ്സിൽ ആസ്ട്രേിലിയ 6 വിക്കറ്റിന് 204 റൺസ് എന്ന നിലയിൽ നിൽക്കുമ്പോഴാണ് മൽസരം സമനിലയിൽ അവസാനിച്ചത്.
നേരത്തെ 104ന് നാല് വിക്കറ്റ് എന്ന നിലയിൽ പതറിയ ആസ്ട്രേലിയയെ ഹാൻഡ്സ്കോമ്പിന്റെയും ഷോൺ മാർഷിന്‍റെയും ഇന്നിങ്സുകളാണ് രക്ഷപ്പെടുത്തിയത്. ഹാൻഡ്സ്കോമ്പ് 72 റൺസോടെ പുറത്താവാതെ നിന്നു. മാർഷ് 53 റൺസെടുത്തു. ഇന്ത്യൻ ബോളിങ് നിരയിൽ 4 വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജ മാത്രമാണ് മികച്ച പ്രകടനം കാഴ്ചവെച്ചത്.
ആസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് സ്കോറായ 451 റൺസിനെതിരെ ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 603 റൺസെടുത്തിരുന്നു. ചേതേശ്വർ പൂജാരയുടെയും വൃദ്ധിമാൻ സാഹയുടെയും സെഞ്ച്വറികളാണ് ഇന്ത്യക്ക് മികച്ച സ്കോർ സമ്മാനിച്ചത്. പരമ്പരയിലെ നാലാം മൽസരം മാർച്ച് 25 മുതൽ ധർമ്മശാലയിൽ നടക്കും.