14 March, 2017 09:20:50 PM


2.2 ഓവറില്‍ റണ്ണൊന്നും നല്‍കാതെ 6 വിക്കറ്റ് വീഴ്ത്തി വൃത്തിക്ക് ചാറ്റര്‍ജി



കൊല്‍ക്കത്ത: ആറ് വിക്കറ്റ് വീഴ്ത്തി അതും റണ്‍സ് ഒന്നും വഴങ്ങാതെ, ലോക ക്രിക്കറ്റില്‍ തന്നെ അപൂര്‍വ്വമായ റെക്കോഡാണ് ബംഗാളി സ്പിന്നിര്‍ വൃത്തിക്ക് ചാറ്റര്‍ജി നേടിയത്. ബംഗാള്‍ ഫസ്റ്റ് ഡിവിഷന്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റിലാണ് 23കാരനായ ചാറ്റര്‍ജി വിസ്മയിപ്പിക്കുന്ന സ്പെല്‍ പുറത്തെടുത്തത്.  ബവാനിപൂര്‍ ക്ലബിന് വേണ്ടി പന്തെറിഞ്ഞ വൃത്തിക്ക് 2.2 ഓവര്‍ മാത്രം പന്തെറിഞ്ഞാണ് മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബിന്‍റെ ആറു ബാറ്റ്സ്മാന്മാരെ മടക്കിയത്.


ആദ്യ ഓവറില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ താരം രണ്ടാം ഓവറില്‍ മൂന്ന് വിക്കറ്റും മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ഇതോടെ മുഹമ്മദന്‍ സ്‌പോട്ടിംഗ് ക്ലബ് 13.2 ഓവറില്‍ കേവലം 37 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചാറ്റര്‍ജിയുടെ ടീം 290 റണ്‍സെടുത്തിരുന്നു. ഇതോടെ 253 റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഭവാനിപൂര്‍ ടീം സ്വന്തമാക്കിയത്. ആദ്യം ബംഗാള്‍ രഞ്ജി ടീമിലും പിന്നീട് ടീം ഇന്ത്യയിലും കളിക്കാന്‍ ആഗ്രഹിക്കുന്ന ചാറ്റര്‍ജി നേരത്തെ മുത്തയ്യ മുരളീധരന്റെ അടുത്ത് നിന്നും സ്പിന്‍ പാഠങ്ങള്‍ പഠിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K