20 January, 2016 10:54:09 AM
കാന്‍ബെറ ഏകദിനത്തില്‍ ബാറ്റിംഗ് ഓസ്ട്രേലിയയ്ക്ക്
കാന്‍ബെറ: ഇന്ത്യയ്‌ക്കെതിരായ നാലാം ഏകദിനത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഞായറാഴ്ചത്തെ ടീമില്‍ നിന്ന് ചെറിയ വ്യത്യാസവുമായാണ് ഓസീസ് ഇന്നിറങ്ങിയത്. ഷോര്‍ മാര്‍ഷിനു പകരം ഡേവിഡ് വാര്‍ണറെയും ഫാസ്റ്റ് ബൗളര്‍ സ്‌കോട്ട് ബോളന്ദിനു പകരം ഓഫ് സ്പീന്നര്‍ നഥാന്‍ ലിയോണിനെയും ഇന്ന് ഗ്രൗണ്ടിലിറക്കുന്നുണ്ട്.
ഇന്ത്യന്‍ ടീമില്‍ ബരീന്ദര്‍ ശ്രാണിന് വിശ്രമം അനുവദിച്ച് ഭുവനേശ്വര്‍ കുമാറിനെ കൊണ്ടുവന്നു.