20 February, 2017 02:44:24 PM


വിരാട് കോഹ്ലി സ്പോര്‍ട്സ് ബ്രാന്‍ഡ് പ്യൂമയുമായി 110 കോടി രൂപയുടെ കരാര്‍ ഒപ്പിട്ടു




മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലി  സ്പോര്‍ട്സ് ബ്രാന്‍ഡ് പ്യൂമയുമായി 110 കോടി രൂപയുടെ കരാര്‍  ഒപ്പിട്ടു. ഇതോടെ  ഒരൊറ്റ ബ്രാന്‍ഡുമായി 100 കോടി കരാറില്‍ ഒപ്പിടുന്ന ആദ്യ കായിക താരമെന്ന ബഹുമതി സ്വന്തമാക്കി. നേരത്തെ, സച്ചിന്‍ തെണ്ടുല്‍ക്കര്‍, എം.എസ്. ധോണി തുടങ്ങിയ താരങ്ങള്‍ ഒന്നിലധികം ബ്രാന്‍ഡുകളുമായി കരാറില്‍ ഒപ്പിട്ട് 100 കോടി ക്ലബില്‍ എത്തിയിട്ടുണ്ട്.



പ്യൂമയുടെ ഗ്ലോബല്‍ അംബാസിഡറായാണ് കോഹ്ലി തെരഞ്ഞെടുക്കപ്പെട്ടത്. എട്ടുവര്‍ഷത്തെ ദീര്‍ഘകാല കരാറാണ് 28 വയസുകാരനായ കോഹ്ലി ഒപ്പിട്ടിരിക്കുന്നത്. പ്രതിവര്‍ഷം 12 മുതല്‍ 14 കോടി രൂപവരെയാണ് കോഹ്ലിക്ക് ലഭിക്കുന്നത്.

ജമൈക്കന്‍ സ്പ്രിന്റേഴ്സായ ഉസൈന്‍ ബോള്‍ട്ട്, അസഫ പവല്‍, ഫുട്ബോള്‍ താരങ്ങളായ തിയറി ഹെന്റി, ഒളിവര്‍ ജിറോദ് എന്നിവരാണ് ബ്രാന്‍ഡിന്റെ മറ്റു ഗ്ലോബല്‍ അംബാസിഡര്‍മാര്‍.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K